Poruvazhy Grama Panchayat Keralotsavam Starts from October 31 to November 8, 2026....
തൂഫാൻ 2.0 ഘടന

കേരള സർക്കാർ · തദ്ദേശ സ്വയംഭരണ വകുപ്പ്
ഓപ്പറേഷൻ തൂഫാൻ 2.0
പോരുവഴി ഗ്രാമപഞ്ചായത്ത്
ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം
ആമുഖം

ലഹരിക്കെതിരായ പോരാട്ടത്തിൽ ലഹരിയുടെ ആവശ്യം കുറയ്ക്കൽ, പ്രാരംഭ ഘട്ടത്തിലുള്ള ഇടപെടലുകൾ, ചികിത്സ, പുനരധിവാസം, സാമൂഹിക പുനഃസംയോജനം എന്നിവ താഴെത്തട്ടിൽ നിന്ന് തന്നെ ആരംഭിക്കുന്നതിനായി വിഭാവനം ചെയ്ത സമഗ്ര ജനകീയ മുന്നേറ്റമാണ് ‘ഓപ്പറേഷൻ തൂഫാൻ 2.0’.

പോരുവഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ജീവനക്കാർ, പോലീസ്, ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തകർ, കുടുംബശ്രീ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

ലഹരിമുക്ത കുടുംബം   ›   ലഹരിമുക്ത വിദ്യാലയം   ›   ലഹരിമുക്ത വാർഡ്   ›   ലഹരിമുക്ത കേരളം
സംഘടിപ്പിക്കേണ്ട കമ്മിറ്റികളും സംവിധാനങ്ങളും
01   വാർഡ് തല ജനജാഗ്രതാ സമിതികൾ

പോരുവഴി ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാഥമിക സാമൂഹിക ഇടപെടൽ കേന്ദ്രമാക്കി മാറ്റുന്നതിനായി നിലവിലുള്ള വാർഡ് തല ജനജാഗ്രതാ സമിതികളെ ശക്തിപ്പെടുത്തുന്നു.

സമിതിയിൽ ഉൾപ്പെടുന്നവർ
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ
  • വാർഡ് തല ജനജാഗ്രതാ സമിതി അംഗങ്ങൾ
  • പോലീസ് / ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ
  • തൂഫാൻ വാരിയേഴ്സ്
  • ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തകർ
  • കുടുംബശ്രീ പ്രതിനിധികൾ
  • യുവജന, വിദ്യാർത്ഥി പ്രതിനിധികൾ
  • സന്നദ്ധ പ്രവർത്തകർ
02   തൂഫാൻ വാരിയേഴ്സ്
Toofan Warriors · സന്നദ്ധ പ്രവർത്തക സംഘം

ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലും സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി ലഹരിവിരുദ്ധ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നു.

03   പ്രത്യേക തൂഫാൻ ഗ്രാമസഭകൾ

പോരുവഴി ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ പ്രത്യേക തൂഫാൻ ഗ്രാമസഭകൾ സംഘടിപ്പിച്ച് പ്രദേശത്തെ ലഹരി ഭീഷണികളും പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്യുകയും പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും.

04   തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകൾ

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവിലുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുന്നതിനും ബോധവൽക്കരണം നടത്തുന്നതിനും ക്ലബ്ബുകൾ പ്രവർത്തിക്കും.

05   തൂഫാൻ കെയർ സംവിധാനങ്ങളും തുടർപരിചരണവും

സഹായം ആവശ്യമായ വ്യക്തികളെ അനുയോജ്യമായ ചികിത്സാ, കൗൺസിലിംഗ്, ഡി-അഡിക്ഷൻ സേവനങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിനും ലഹരിമുക്തരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പുനഃസംയോജിപ്പിക്കുന്നതിനും ബന്ധപ്പെട്ട സംവിധാനങ്ങളുമായി ഗ്രാമപഞ്ചായത്ത് ഏകോപിച്ച് പ്രവർത്തിക്കും.

ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചുമതലകൾ

01. താഴെത്തട്ടിലെ ഏകോപനവും ഹോട്ട്സ്പോട്ടുകൾ കണ്ടെത്തലും 

കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, ഹരിതകർമ്മ സേന, വിദ്യാർത്ഥി-യുവജന കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഏകോപിപ്പിച്ച് ബോധവൽക്കരണം നടത്തുക.

02. ജനകീയ പ്രചാരണ പരിപാടികൾ 

ലഹരിവിരുദ്ധ റാലികൾ, തെരുവ് നാടകം, ചുവർ ചിത്രരചന, ഫ്ലാഷ് മോബ്, ചിത്രരചനാ മത്സരങ്ങൾ, ഗ്രൂപ്പ് ചർച്ച, ഡിബേറ്റ്, കവിതാ പാരായണം തുടങ്ങിയ പരിപാടികൾ.

03. സുരക്ഷിതമായ രഹസ്യ വിവരശേഖരണം 

ലഹരി വിൽപ്പന, വിതരണം, ഉപയോഗം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.

04. വെബ്സൈറ്റ് പ്രസിദ്ധീകരണവും ഡോക്യുമെന്റേഷനും 

തൂഫാൻ വാരിയേഴ്സ്, തൂഫാൻ ഗ്രാമസഭകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, തുടർപ്രവർത്തനങ്ങൾ എന്നിവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക.

പോരുവഴി ഗ്രാമപഞ്ചായത്തിലെ തൂഫാൻ പ്രവർത്തനങ്ങൾ
തൂഫാൻ ഗ്രാമസഭ

തീയതി: ____________________

വാർഡ്: ____________________

സ്ഥലം: ____________________

പ്രവർത്തന വിവരങ്ങൾ:
________________________________________________
ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി

തീയതി: 28.09.2026

സ്ഥലം: ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ

വിശദാംശങ്ങൾ:
________________________________________________
തൂഫാൻ വാരിയേഴ്സ് പ്രവർത്തനം

വാർഡ്: 19 വാർഡുകളിലും

പ്രവർത്തകരുടെ എണ്ണം: 190

പ്രവർത്തന വിവരങ്ങൾ:
________________________________________________
12 മാസത്തെ തുടർപ്രവർത്തനങ്ങളും കലണ്ടറും
ഒന്നാം ഘട്ടം — മാസം 1 മുതൽ 3 വരെ
പ്രത്യേക തൂഫാൻ ഗ്രാമസഭകൾ · വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബോധവൽക്കരണം · പ്രാദേശിക ലഹരി ഹോട്ട്സ്പോട്ടുകൾ കണ്ടെത്തൽ
രണ്ടാം ഘട്ടം — മാസം 4 മുതൽ 6 വരെ
രക്ഷിതാക്കളുടെ ബോധവൽക്കരണം · കായിക-കലാ പരിപാടികൾ · യുവജന-വിദ്യാർത്ഥി പങ്കാളിത്തം
മൂന്നാം ഘട്ടം — മാസം 7 മുതൽ 9 വരെ
രഹസ്യ വിവര കൈമാറ്റ സംവിധാനം · ഡി-അഡിക്ഷൻ ക്യാമ്പുകൾ · തൊഴിലിട ബോധവൽക്കരണം
നാലാം ഘട്ടം — മാസം 10 മുതൽ 12 വരെ
കുടുംബശ്രീ ഗൃഹസന്ദർശനം · വിദ്യാർത്ഥി മെന്ററിംഗ് · മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം
തൂഫാൻ സംബന്ധമായ രേഖകൾ
തൂഫാൻ മാർഗ്ഗരേഖ
തൂഫാൻ ഗ്രാമസഭ രേഖകൾ
തൂഫാൻ വാരിയേഴ്സ് വിവരങ്ങൾ
ഫോട്ടോ ഗാലറി

ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ ഭാഗമായി പോരുവഴി ഗ്രാമപഞ്ചായത്തിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ

ചിത്രം 1
 
 
ചിത്രം 2
 
 
ചിത്രം 3
 
 
ലക്ഷ്യം

പോലീസിന്റെ നിയമപാലന ശേഷിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങളുടെ വിദഗ്ധ പിന്തുണയും കുടുംബശ്രീയുടെയും യുവജനങ്ങളുടെയും പങ്കാളിത്തവും ഏകോപിപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.

ലഹരിമുക്ത കുടുംബം 
↓
ലഹരിമുക്ത വിദ്യാലയം 
↓
ലഹരിമുക്ത വാർഡ് 
↓
ലഹരിമുക്ത കേരളം