കാഴ്ചപ്പാടും ദൗത്യവും
ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പുരോഗതി ഉറപ്പാക്കി, ശുചിത്വവും സമഗ്ര വികസനവും കൈവരിക്കുന്ന സ്വയംപര്യാപ്തവും ജനകീയവുമായ പഞ്ചായത്തിനെ സൃഷ്ടിക്കുകയാണ് പഞ്ചായത്തിന്റെ കാഴ്ചപ്പാട്. ജനക്ഷേമം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, മാലിന്യമുക്ത ഗ്രാമം എന്നിവയ്ക്ക് പ്രാധാന്യം നൽകി ജനപങ്കാളിത്തത്തോടെ മുന്നേറുന്ന മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനമായി മാറുക.
കെ-സ്മാർട്ട് സംവിധാനത്തിലൂടെ നിലവിലുള്ള സേവനങ്ങളെയും സൗകര്യങ്ങളെയും ഫലപ്രദമായി കൂട്ടിച്ചേർത്ത് ഉയർന്ന നിലവാരത്തിലുള്ള ജനസേവനം ഉറപ്പാക്കുക.
സുതാര്യമായ ഭരണ സംവിധാനത്തിലൂടെ പൊതുജനങ്ങളുടെ ആവശ്യങ്ങൾ സമയബന്ധിതമായി നിറവേറ്റുകയും വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുക.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന വികസന പദ്ധതികൾ നടപ്പിലാക്കുകയും സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം, ശുചിത്വം എന്നിവയ്ക്ക് മുൻഗണന നൽകുകയും ചെയ്യുക.