പരാതി പരിഹാരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങൾ
പരാതികൾ സമർപ്പിക്കേണ്ട മുൻഗണനാ ക്രമം (Hierarchy)
ഒന്നാം ഘട്ടം
പഞ്ചായത്ത് തലം
പഞ്ചായത്ത് സെക്രട്ടറി / പ്രസിഡന്റ് പ്രാദേശികമായ തർക്കങ്ങൾ, അപേക്ഷകളിലെ താമസം എന്നിവയ്ക്ക് ആദ്യം ഇവർക്ക് നേരിട്ട് പരാതി നൽകി പരിഹാരം തേടുക.
↓
രണ്ടാം ഘട്ടം
ജില്ലാ തലം
ജോയിന്റ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ (LSGD) പഞ്ചായത്ത് തലത്തിൽ പരിഹാരം ലഭിച്ചില്ലെങ്കിൽ ജില്ലാ മേധാവിയായ ജോയിന്റ് ഡയറക്ടർക്കോ ഡെപ്യൂട്ടി ഡയറക്ടർക്കോ പരാതി നൽകാം.
↓
മൂന്നാം ഘട്ടം
സംസ്ഥാന തലം
പ്രിൻസിപ്പൽ സെക്രട്ടറി / പ്രിൻസിപ്പൽ ഡയറക്ടർ (LSGD) ഒന്നും രണ്ടും തലങ്ങളിൽ പരിഹാരം ലഭിച്ചില്ലെങ്കിൽ സംസ്ഥാന മേധാവിയായ പ്രിൻസിപ്പൽ സെക്രട്ടറി / പ്രിൻസിപ്പൽ ഡയറക്ടർക്കോ പരാതി നൽകാം.
↓
നാലാം ഘട്ടം
നിയമപരമായ തലം
ഒംബുഡ്സ്മാൻ / ട്രൈബ്യൂണൽ ഉദ്യോഗസ്ഥർ മനപ്പൂർവ്വം നിയമം ലംഘിക്കുകയോ, അഴിമതി കാണിക്കുകയോ, അർഹമായ സേവനങ്ങൾ നിരസിക്കുകയോ ചെയ്താൽ ഈ ലീഗൽ ബോഡികളെ സമീപിക്കാം.