കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിൽ ശാസ്താംകോട്ട ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പോരുവഴി. ശാസ്താംകോട്ട ഠൌണില്‍ നിന്നും ഏകദേശം 4 കിലോമീറ്റര്‍ വടക്കുമാറിയാണ് പോരുവഴി സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 19.36 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ പള്ളിക്കല്‍ പഞ്ചായത്തും, കിഴക്കേ അതിര്‍ത്തിയില്‍ കടമ്പനാട് പഞ്ചായത്തും, തെക്ക് കിഴക്ക് കുന്നത്തൂര്‍ പഞ്ചായത്തും, തെക്ക് ശാസ്താംകോട്ട പഞ്ചായത്തും, പടിഞ്ഞാറ് ശൂരനാട് വടക്കും തെക്കും പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. വിസ്തൃതിയേറിയ കുന്നിന്‍ ചരിവുകളും വിശാലമായ താഴ്വരകളും ഇടകലര്‍ന്ന് കാണപ്പെടുന്നതാണ് പോരുവഴിയുടെ ഭൂപ്രകൃതി. പോരുവഴി പഞ്ചായത്ത് തികച്ചും ഒരു കര്‍ഷകഗ്രാമമാണ്. വിശാലമായ വയലേലകളും 47-ഓളം കുളങ്ങളും, ചെറു തോടുകളോടും കൂടിയ പ്രകൃതിരമണീയമായ ഗ്രാമമാണ് പോരുവഴി. ഭൂപ്രകൃതിയുടെ ഭൂരിഭാഗവും സമതലപ്രദേശമാണ്. പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ കാണുന്ന കോയിക്കല്‍ മലയും മലനട ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിന്‍ പ്രദേശങ്ങളും ഒഴിച്ചാല്‍ മറ്റെല്ലാ സ്ഥലങ്ങളും സമതലപ്രദേശങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്നും 20 മീറ്ററിനും 40 മീറ്ററിനും മധ്യേ ഉയരമുള്ള ഭാഗങ്ങളാണ് ഭൂരിഭാഗവും. ചെങ്കല്ലാണ് ഇവിടുത്തെ പ്രധാന ശിലാരൂപം. ആനപോട്ടുമലയില്‍ മാത്രമാണ് പഞ്ചായത്തില്‍ ഭൂമിക്കു മുകളില്‍ പാറകള്‍ കാണപ്പെടുന്നത്. മറ്റൊരു പ്രധാനപ്പെട്ട ധാതു അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റാണ്. വടക്കേമുറി വാര്‍ഡിലെ കോയിക്കലേത്ത് മുകള്‍ ഭാഗത്താണ് ബോക്സൈറ്റ് ധാരാളമായി കാണപ്പെടുന്നത്. മഴയെ ആശ്രയിച്ചും കല്ലട ജലസേചന പദ്ധതിയുടെ കനാലിനെ ആശ്രയിച്ചും കൃഷികള്‍ നടത്തിവരുന്ന പഞ്ചായത്താണ് പോരുവഴി. പഞ്ചായത്തില്‍ മൊത്തമായി 47 കുളങ്ങളാണുള്ളത്. വടക്കേ അതിര്‍ത്തിയിലൂടെ 3.25 കിലോമീറ്റര്‍ നീളത്തില്‍ പള്ളിക്കലാറ് ഒഴുകുന്നു. പഞ്ചായത്തിലെ മൊത്തം കനാലിന്റെ നീളം 23.20 കിലോമീറ്ററാണ്. എല്ലാ വാര്‍ഡുകളിലും കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍ എത്തിയിട്ടുണ്ട്. |