ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പോരിന്റേയും വീറിന്റേയും ചരിത്രം ആവോളം പറയാനുള്ള നാടാണ് പോരുവഴി. പോരിനായി രണശൂരന്മാരായ രാജാക്കന്മാരുടെ കാലാള്‍പ്പടയും കുതിരപ്പടയും പടനിലങ്ങളിലേക്ക് കുതിച്ചത് ഈ നാടിന്റെ വഴിത്താരകളിലൂടെയാണെന്ന് പറയപ്പെടുന്നു. വീരശൂരപരാക്രമികളായ കടമ്പ രാജാവും ശൂര രാജാവും തമ്മില്‍ ഏറ്റുമുട്ടിയത് ചക്കുവള്ളി എന്ന പടനിലത്തു വച്ചാണ് (കടമ്പരാജാവിന്റെ നാട് പില്ക്കാലത്ത് കടമ്പനാടെന്നും ശൂരന്റെ നാട് ശൂരനാടെന്നും വിളിക്കപ്പെട്ടു). ചക്കുവള്ളി പടനിലം എന്ന സ്ഥലം ഇന്നും ആ പുരാതനയുദ്ധചരിത്രത്തിന്റെ സ്മാരകമായി നിലകൊള്ളുന്നു. ദ്രാവിഡപ്പഴമയുടെ ശക്തിയും സ്വാധീനവും ഈ പ്രദേശത്തിന്റെ പാരമ്പര്യത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. പോരുവഴി കാവുകളുടേയും കളരികളുടേയും കുളങ്ങളുടേയും കൂടി നാടാണ്. പോരുവഴിയുടെ പരിസ്ഥിതിസന്തുലനത്തില്‍ ഈ കാവുകളും കുളങ്ങളും വഹിക്കുന്ന പങ്ക് പ്രത്യേകം ശ്രദ്ധേയമാണ്. പള്ളിക്കലാറിന്റെ സാന്നിധ്യം നല്കുന്ന ഫലഭൂയിഷ്ഠതയും സ്വച്ഛതയും ഈ...
കൂടുതൽ വായിക്കുക