ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

വിനു ഐ നായർ

പ്രസിഡൻ്റ്

കെ മോഹനൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സരിത എം.എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബേബികുമാർ വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രശാന്തി പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജയകുമാർ സി.കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പോരിന്റേയും വീറിന്റേയും ചരിത്രം ആവോളം പറയാനുള്ള നാടാണ് പോരുവഴി. പോരിനായി രണശൂരന്മാരായ രാജാക്കന്മാരുടെ കാലാള്‍പ്പടയും കുതിരപ്പടയും പടനിലങ്ങളിലേക്ക് കുതിച്ചത് ഈ നാടിന്റെ വഴിത്താരകളിലൂടെയാണെന്ന് പറയപ്പെടുന്നു. വീരശൂരപരാക്രമികളായ കടമ്പ രാജാവും ശൂര രാജാവും തമ്മില്‍ ഏറ്റുമുട്ടിയത് ചക്കുവള്ളി എന്ന പടനിലത്തു വച്ചാണ് (കടമ്പരാജാവിന്റെ നാട് പില്‍ക്കാലത്ത് കടമ്പനാടെന്നും ശൂരന്റെ നാട് ശൂരനാടെന്നും വിളിക്കപ്പെട്ടു). ചക്കുവള്ളി പടനിലം എന്ന സ്ഥലം ഇന്നും ആ പുരാതനയുദ്ധചരിത്രത്തിന്റെ സ്മാരകമായി നിലകൊള്ളുന്നു. ദ്രാവിഡപ്പഴമയുടെ ശക്തിയും സ്വാധീനവും ഈ പ്രദേശത്തിന്റെ പാരമ്പര്യത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. പോരുവഴി കാവുകളുടേയും കളരികളുടേയും കുളങ്ങളുടേയും കൂടി നാടാണ്. പോരുവഴിയുടെ പരിസ്ഥിതിസന്തുലനത്തില്‍ ഈ കാവുകളും കുളങ്ങളും വഹിക്കുന്ന പങ്ക് പ്രത്യേകം ശ്രദ്ധേയമാണ്. പള്ളിക്കലാറിന്റെ സാന്നിധ്യം നല്‍കുന്ന ഫലഭൂയിഷ്ഠതയും സ്വച്ഛതയും ഈ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 22, 2026

കമ്പലടി സ്കൂൾ കെട്ടിടം ഉദ്ഘാടനം

പോരുവഴി ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മാണം പൂർത്തീകരിച്ച കമ്പലടി സ്കൂളിന്‍റെ കെട്ടിടം ബഹു.സാംസ്കാരികം-ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം നിർവ്വഹിക്കുന്നു

പുതിയ വാർത്ത