പോരുവഴി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 ഒക്ടോബർ 31 മുതൽ നവംബർ 8 വരെ....
മാലിന്യ സംസ്കരണം - പരാതികൾ

മാലിന്യസംസ്കരണം - പരാതികൾ

⚠ പൊതുജന ശ്രദ്ധയ്ക്ക്

മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.

📸 പ്രസ്തുത പ്രവർത്തിയുടെ ദൃശ്യം / വീഡിയോ പകർത്തി വാട്ട്സ്ആപ്പ് വഴി അയക്കാവുന്നതാണ്.

ലഭിക്കുന്ന പരാതികൾ പരിശോധിക്കുന്നതും നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്.

📱 പരാതി അറിയിക്കേണ്ട വാട്ട്സ്ആപ്പ് നമ്പർ

9446700800 

മാലിന്യവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ദൃശ്യം / വീഡിയോ സഹിതം ഈ നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് ഒഴിവാക്കുക.
  • മാലിന്യം കത്തിക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക.
  • പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ച പരാതികൾ അറിയിക്കാം.
  • സാധ്യമായിടത്ത് സംഭവത്തിന്റെ വ്യക്തമായ ദൃശ്യം / വീഡിയോ സഹിതം പരാതി നൽകുക.

♻ മാലിന്യരഹിതമായ നാടിനായി നിങ്ങളുടെ സഹകരണം ഉറപ്പാക്കുക.

ശുചിത്വമുള്ള പരിസ്ഥിതിയും ആരോഗ്യകരമായ സമൂഹവും ഉറപ്പാക്കുന്നതിന് പൊതുജന പങ്കാളിത്തം അനിവാര്യമാണ്.